മന്ത്രി മോൻസ് ജോസഫിന് സ്വീകരണവും പ്രതിഭാ സംഗമവും



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ മോൻസ് ജോസഫ്ന് സ്വീകരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന 'സ്വീകരണവും പ്രതിഭാ സംഗമവും' മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്തു.

 


ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും, ജനപ്രതിനിധികളും പൊതുപ്രവർത്തകരും നൽകിയ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു.
വൈസ് പ്രസിഡന്റ് സബിൻ ലാൽ സ്വാഗതം ആശംസിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ഷിബി മത്തായി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി തെക്കേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബെൽജി ഇമ്മാനുവൽ, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. തോമസ്,


ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ടോജോ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ്മോൻ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖ ബി. നായർ നന്ദി രേഖപ്പെടുത്തി.

ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0