എംഎൽഎമാർക്ക് സ്വീകരണവും സൗജന്യ ആയുർവേദ-ഹോമിയോ മെഡിക്കൽ ക്യാമ്പും



തലപ്പലം സൗഹൃദ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനയ്ക്കപ്പാലം അംഗൻവാടിയിൽ എംഎൽഎമാർക്ക് സ്വീകരണവും സൗജന്യ ആയുർവേദ-ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
പരിപാടി പാലാ നിയോജക മണ്ഡലം എംഎൽഎയായ Mani C. Kappen, പൂഞ്ഞാർ നിയോജക മണ്ഡലം എംഎൽഎയായ Adv. സെബാസ്റ്റ്യൻ എം.ജെ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. 




.ഇരുവരെയും സൗഹൃദ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.തല പ്പലം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എന്നും ഒപ്പം ഉണ്ടാവുമെന്നും മാണി സി.കാപ്പൻ എംഎൽഎ പറഞ്ഞു. . സമഗ്രമായ ഭൂപരിഷ്കരണം ഉണ്ടാകുമെന്നും നാടിനു വേണ്ട വികസന പ്രവർത്തനങ്ങളിൽ രണ്ട് എംഎൽഎമാരും ഒന്ന് ചേർന്ന് പ്രവർത്തിക്കുമെന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എംജെ പറഞ്ഞു.


സൗഹൃദ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനും തലപ്പലം പഞ്ചായത്തും പഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ, ആയുർവേദ ഡിസ്പെൻസറികളും ചേർന്നാണ് മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചത്. പകർച്ചവ്യാധികൾ തടയുന്നതിനും ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ രോഗപരിശോധന, ആരോഗ്യ നിർദേശങ്ങൾ, പ്രതിരോധ മരുന്ന് വിതരണം എന്നിവ നടന്നു.
സൗഹൃദ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ജോ ജോസ് മേക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേം ജി.ആർ., തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി, പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം സുധ രഘു, എട്ടാം വാർഡ് അംഗം സൗമ്യ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
സൗഹൃദ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അനീഷ് മാടോലിൽ കൃതജ്ഞത രേഖപ്പെടുത്തി.


രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടന്ന മെഡിക്കൽ ക്യാമ്പിൽ പ്രദേശവാസികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ആരോഗ്യ സംരക്ഷണത്തിനും ജനസേവനത്തിനും പ്രാധാന്യം നൽകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0