മീനച്ചിൽ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു


പൂവരണി : മീനച്ചിൽ ഗ്രാമ പഞ്ചായത്ത്‌ തല പരിസ്ഥിതി ദിനാഘോഷം പൂവരണി ഗവ. യു. പി. സ്കൂളിൽ നടന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈനി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുബി സുരേഷ് ഫലവൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീമതി അമ്പിളി ജി. നെല്ലാലയിൽ മുഖ്യപ്രഭാഷണം നടത്തി. 


ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീമതി ബിൻസി ഐസക്, ശ്രീമതി ആശ സന്തോഷ്‌, മീനച്ചിൽ കൃഷി ഓഫീസർ ശ്രീമതി രമ്യ ശ്രീജിത്ത്‌, അസി. കൃഷി ഓഫീസർ ശ്രീ.വിൻസെന്റ് സെബാസ്റ്റ്യൻ, പെസ്റ്റ് സ്കൗട് ശ്രീമതി ഫസീന ബീവി കെ. എം. എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ ഷിബുമോൻ ജോർജ് സ്വാഗതവും പി. റ്റി. എ. പ്രസിഡന്റ്‌ ശ്രീ സിബി ജോസഫ് നന്ദിയും പറഞ്ഞു. യോഗത്തോടനുബന്ധിച്ചു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ നിർമാണം, ക്വിസ് മത്സരങ്ങൾ നടത്തി. ഇക്കോ ക്ലബ് കൺവീനർ ശ്രീ ബിജുമോൻ സാമിന്റെ നേതൃത്വത്തിൽ അടുക്കളതോട്ട നിർമാണം ആരംഭിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0