മഴയഴക് പുഴയഴക് പ്രകൃതി പഠന യാത്ര



 മഴയെയും ജലാശയങ്ങളെയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ഇളങ്ങുളം ശാസ്‌താ ദേവസ്വം കെ വി എൽ പി ജി സ്‌കൂളിൻ്റെ ആഭിമുഖ്യത്തിൽ മഴയഴക് പുഴയഴക് പ്രകൃതി പഠന യാത്രയ്ക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു.
മീനച്ചിലാറിൻ്റെയും കൈവഴികളുടെയും വൃഷ്ടിപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനം നടക്കുക. 


കിടങ്ങൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള കുളിപ്പുര മാളിക, ചെക്ക്ഡാം, സെൻട്രൽ വാട്ടർ കമ്മീഷൻ്റെ ജലനിരപ്പ് സ്കെയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം എന്നിവിടങ്ങളിലാണ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്. മീനച്ചിലാർ സംരക്ഷണ സമിതി പ്രവർത്തകനും റിട്ടയേഡ് പ്രിസിപ്പാളുമായ ഡോ: എസ് രാമചന്ദ്രൻ കുട്ടികളുമായി സംവദിച്ചു.



കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ ജലവിഭവങ്ങളുടെ സംരക്ഷണം, ജൈവ വൈവിദ്ധ്യം, മലിനീകരണം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ കലാ സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ പഠനത്തിൻ്റെ ഭാഗമായി സന്ദർശിക്കും. പ്രഥമാദ്ധ്യാപകൻ അഭിലാഷ് എസ് , അദ്ധ്യാപകനായ അർജുൻ പ്രഹ്ളാദ് എന്നിവർ പഠനത്തിന് നേതൃത്വം നൽകും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0