കിഴക്കേലച്ചൻ കാർഷിക മുന്നേറ്റങ്ങൾക്ക് കരുത്തേകി : മാർ .ജേക്കബ്ബ് മുരിയ്ക്കൻ

 

കാർഷിക മേഖലയിൽ ഫലപ്രദമായ ഇടപെടലുകൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഈ രംഗത്ത് വലിയ മുന്നേറ്റം സൃഷ്‌ടിക്കാൻ പാലാ രൂപതയുടെ ഫാർമേഴ്‌സ് മൂവ്മെൻ്റ് കോർഡിനേറ്ററും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറുമായിരിക്കെ ഫാ. തോമസ് കിഴക്കയിലിന് കഴിഞ്ഞതായി മുൻ സഹായ മെത്രാൻ മാർ . ജേക്കബ്ബ് മുരിയ്ക്കൻ അഭിപ്രായപ്പെട്ടു. പാലായിൽ ഒരു ഫുഡ് ഫാക്ടറി യാഥാർത്ഥ്യമാക്കാനും കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സംഭരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയുന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. വിവിധ ഇടവകകൾ കേന്ദ്രീകരിച്ച് മൂല്യ വർദ്ധിത സംരംഭങ്ങൾ വളർത്തിക്കൊണ്ടുവരാനും പാലാ സെൻ്റ് തോമസ് പ്രസ്സിന് സമീപം ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽമാത്രമുണ്ടായിരുന്ന അഗ്രിമ ഓപ്പൺ മാർക്കറ്റിനെ വിപുലമായ സൗകര്യങ്ങളോടെ സ്ഥിരം മാർക്കറ്റായി വളർത്താനായതും മുട്ടുചിറ സിയോൻ ഭവൻ നവീകരിച്ച് ഇക്കോ ഷോപ്പും നേഴ്‌സറിയുമാരംഭിക്കാനായതും കേരളാ ഗ്രോസ്‌റ്റോറും പാലനോവ ഔട്ലറ്റും തുറക്കാനായതും കിഴക്കേലച്ചൻ്റെ അശ്രാന്തപരിശ്രമത്താലണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. കുട്ടിക്കൽ മിഷൻ, വയനാട് ദുരന്തം തുടങ്ങി സാമൂഹ്യ ശുശ്രൂഷാരംഗത്തും ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ കിഴക്കേലച്ചന് കഴിഞ്ഞതായും പിതാവ് കൂട്ടിച്ചേർത്തു. 






ആറര വർഷക്കാലം പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിലേക്ക് യാത്രയാകുന്ന ഫാ. തോമസ് കിഴക്കേലിൻ്റെ യാത്രയയപ്പ് കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ്. അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, ഫാ. മാത്യു പുളിക്കപറമ്പിൽ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റിസ് കൂനാനിക്കൽ,പ്രോജക്ട് ഓഫീസർമാരായ പി. വി. ജോർജ് പുരയിടം, ടോണി സണ്ണി, അഗ്രിമ മാർക്കറ്റ് മാനേജർ ടോണി കണി പറമ്പിൽ, സാൻതോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിമൽ ജോണി എന്നിവർ പ്രസംഗിച്ചു. 


ജസ്റ്റിൻ ജോസഫ്, ജോബി കിഴക്കേക്കര, റോണിമോൻ റോയി , ടോണി എബ്രാഹം, ഷീബാ ബെന്നി, ക്ലാരിസ് ചെറിയാൻ, ആലീസ് ജോർജ്, ജയ്സി മാത്യു, സൗമ്യാ ജയിംസ്, ജിജി സിൻ്റോ ,ലീജി ജോൺ, ജിഷാ സാബു,ശാന്തമ്മ ജോസഫ്, സിൽവിയ തങ്കച്ചൻ, റീജടോം, സെലിൻ ജോർജ്, ഷിജി മാത്യു, ഷൈനി ജിജി,അലീന ജോസഫ്, അനസ് റ്റി ആൻ്റോ, റോസ്മേരി ജോസ്, റോസ്മി ഷിബു, സിൻസി സിബി, റിച്ചു റോയി , ബിജീഷ് സി ബേബി തുടങ്ങിയവർ നേതൃത്വം കൊടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0