കാർഷിക നിർമ്മാണ മേഖലയിലെ മിഷനറികൾക്ക് വാടക വർദ്ധിപ്പിച്ചു



കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മിഷനറി ഓണർമാരുടെ സംഘടനയാണ് CEOA. കേരളത്തിൽ ഉടനീളം 14 ജില്ലകളിലുമായി 5000 ത്തോളം മെമ്പർമാരും ആയി പ്രവർത്തനം നടന്നുവരുന്നു. സംഘടനയിൽ അംഗത്വമുള്ള ഒരു മെമ്പർ മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുന്ന ആശ്രയപദ്ധതിയും സംഘടന നടത്തിവരുന്നു.

കേരളത്തിലെ കാർഷിക നിർമ്മാണ മേഖലയിൽ ഏറ്റവും അഭിവാജ്യ ഘടക ങ്ങളായ ഞങ്ങളുടെ മിഷനറികൾക്ക് 2018 ൽ ഡീസലിന് 65 രൂപ വിലയുള്ളപ്പോൾ വാഹനങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും വില കുറഞ്ഞ് നിന്നപ്പോൾ ഉള്ള വാടക തന്നെയാണ് കഴിഞ്ഞ 8 വർഷമായി ഞങ്ങൾ വാങ്ങുന്നത്. 




നിലവിൽ വാഹനങ്ങളുടെ വില വർധനവും, ഡീസൽ, ഓയിൽ, ഗ്രീസ്, സ്പെയർ പാർട്‌സ് അറ്റകുറ്റപ്പണി വർക്ഷോപ്പ് ചിലവുകൾ, ഇൻഷുറൻസ്, ടാക്സ്, ബാങ്ക് പലിശ തൊഴിലാളികളുടെ വേതനം etc... ഇതിനെല്ലാം ചെലവുകൾ കഴിഞ്ഞ എട്ടു വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് മിഷിനറികളുടെ വാടക നിരക്കുകൾ പുതുക്കാൻ തീരുമാനിച്ചത്. 25 ശതമാനം വരെയാണ് വാടക വർദ്ധിപ്പി ക്കുന്നത്. തൊഴിലാളി ബാറ്റയും 25 ശതമാനം വർദ്ധനവ് ഉണ്ടാകും.



പുതിയ വാടക നിരക്ക് ഉപഭോക്താക്കളും പൊതു ജനങ്ങളും മനസ്സിലാക്കി സഹകരിക്കണമെന്ന് CEOA കോട്ടയം ജില്ലാ പ്രസിഡൻ്റ് സുഭാഷ് പൈക, ജില്ലാ സെക്രട്ടറി അരുൺ കുളംമ്പള്ളിൽ, ജില്ലാ ട്രഷറർ ബിജുമോൻ കെ. എസ് മറ്റ് മേഖല ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ കോട്ടയം ജില്ലയിൽ പ്രാബല്യത്തിൽ വരുമെന്ന് CEOA കോട്ടയം ജില്ല കമ്മറ്റി അറിയിച്ചു.

പുതുക്കിയ വാടക നിരക്കുകൾ

JCB Backhoe Loadr- മണിക്കൂറിന് 1500 + Bata

Excavator 20-27- 1200 + Bata

Excavator 30-38- 1400+ Bata

Excavator 40-50- 1500+ Bata

Excavator 70-85- 1600+ Bata

Excavator 110-130 2000+ Bata

Excavator 140-150- 2300+ Bata

Excavator 200-245 3000 + Bata

ടിപ്പർ 150- 8000 (Per day)

ബ്രക്കർ ഉപയോഗിക്കുന്ന എല്ലാ മിഷനറികൾക്കും മണിക്കൂറിന് 1000 

JCB മിനിമം വാടക രണ്ടു മണിക്കൂർ വരെ
4500

Mini Excavator മിനിമം വാടക- 5000

എല്ലാ Excavator ട്രാൻസ്പോർട്ടിങ് ചാർജും അധികമായിരിക്കും..


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0