പാലാ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്റ്റുകളുടെ ഉദ്ഘാടനവും നടന്നു. നെല്ലിയാനി ലയൺസ് ക്ലബ്ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് അഡ്വക്കേറ്റ് ജോമി ചാത്തനാട്ട് അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് ജോർജ് ബോബൻ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി
ജി വേണു കുമാർ ഇൻസ്റ്റലേഷൻ നിർവഹിച്ചു ചടങ്ങിൽ എംഎൽഎമാരായ മാണി സി കാപ്പൻ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ, ലയൺസ് ഭാരവാഹികളായ K.T തോമസ്, അബ്രഹാം പാലക്കുടിയിൽ, എം ജെ വർക്കി, മാഗി ജോസ്, റെജി എം തോമസ് , ജോർജുകുട്ടി അബ്രാഹം, ജോർജ് ബോബൻ ,ജോജി മൂഴയിൽ തുടങ്ങിയവർ പങ്കെടുത്തു.
.സേവന പദ്ധതികളുടെ ഭാഗമായി ഹോം ഫോർ ഹോംലെസ്, ഡയാലിസിസ് കിറ്റ് വിതരണം, മെഡിക്കൽ സഹായങ്ങൾ, വായന കളരി, വൃക്ഷത്തൈ നടീൽ, പച്ചക്കറി തോട്ടം, കണ്ണു പരിശോധന ക്യാമ്പുകൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



