പ്രവിത്താനം :അടൂർ എമിറേറ്റ്സ് മോഡൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സഹകരണത്തോടെ അസി. വികാരി ഫാ. ആന്റണി കൊല്ലിയിൽ ടെ അദ്യക്ഷതയിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും നടത്തി.ജില്ല പഞ്ചായത്ത് അംഗം ശ്രീമതി പെണ്ണമ്മ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു
.ലയൺസ് ക്ലബ്ബിന്റെ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി മാത്യു മുഖ്യ പ്രഭാഷണവും അടൂർ എമിറേറ്റ്സ് ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ സന്തോഷ് വർഗീസ് വിഷയം അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജിജി ജേക്കബ്, അടൂർ എമിറേറ്റ്സ് ക്ലബ്ബിന്റെ മുൻ സെക്രട്ടറി ശ്രീമതി സുരമ്യ എന്നിവർ ആശംസകൾ അറിയിച്ചു.
.ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. പ്രശസ്ത മനശാസ്ത്രജ്ഞയും ട്രെയിനറുമായ ഡോ. ആന്റണി ജോസഫ് (M.Sc Psy, PhD), വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും സഹായകരമായ ക്ലാസ്സ് അവതരിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



