കുറുമണ്ണ് സെന്റ് ജോൺസ് സ്കൂളിൽ വിജയദിനാഘോഷം നടത്തി



കുറുമണ്ണ് സെൻ്റ്. ജോൺസ് ഹൈസ്കൂളിലെ വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സമുചിതമായി നടത്തി. സ്കൂൾ മാനേജർ റവ.ഫാ. തോമസ് മണിയൻചിറ അധ്യക്ഷത വഹിച്ച യോഗം പാലാ രൂപതാ വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം മുഖ്യപ്രഭാഷണവും കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി അവാർഡ് സമർപ്പണവും നടത്തി. 



ഗ്രാമപഞ്ചായത്ത് മെമ്പർ വി. ജി. സോമൻ, മുൻ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ് , പി.റ്റി.എ പ്രസിഡൻ്റ് സുബി തോമസ്, വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചലീന ബിനു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
 സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം നന്ദിയും അർപ്പിച്ച് സംസാരിച്ചു.

 യോഗത്തിൽ വച്ച് വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. സമ്മേളനാനന്തരം സ്റ്റാഫ് അംഗങ്ങൾ,കുട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നടത്തി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0