കൊഴുവനാലില്‍ 6 റോഡുകള്‍ പ്രകാശിതമായി



കൊഴുവനാല്‍: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തിലെ 6 റോഡുകള്‍ പുതിയതായി സ്ട്രീറ്റ് മെയിന്‍ വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കി. കൊഴുവനാല്‍ പഞ്ചായത്തിലെ നെടുംപുറം-കോയിക്കകുന്ന്, മധുരപറമ്പ്-ചേര്‍പ്പുങ്കല്‍ റോഡുകളില്‍ പുരയിടങ്ങളിലൂടെയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ റോഡുകളിലൂടെ ആക്കി സ്ട്രീറ്റ് ലൈന്‍ വലിച്ചും അളുങ്കല്‍-വള്ളികാട്ടുകുഴി, ചെരിപുറം-ചാവേലില്‍, ഹില്‍ടോപ്പ് വില്ല റോഡ്, താന്നിക്കകുന്ന്-കരിയിലക്കുളം എന്നീ റോഡുകളില്‍ നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ട്രീറ്റ് ലൈന്‍ വലിച്ചുമാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 


ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആന്‍സി ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി മറ്റത്തില്‍, പഞ്ചായത്ത് മെമ്പര്‍ ജോഫി വെട്ടിക്കൊമ്പില്‍, ജോയി വരയന്‍കുന്നേല്‍, ബേബി ആനിത്തോട്ടം, സിജി വടാതുരുത്തേല്‍, വിശ്വനാഥന്‍ കോയിക്കകുന്നേല്‍, വിജയന്‍ കരുവാകുന്നേല്‍, സുരേഷ് കോയിക്കകുന്നേല്‍, അജി കൊച്ചുവാഴകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0