കരൂർ ഗ്രാമപഞ്ചായത്തും കരൂർ ഗവ. ആയുർ വേദ ഡിസ്പൻസറിയും സംയുക്തമായി യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സീന ജോൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ വത്സമ്മ തങ്കച്ചൻ അധ്യക്ഷയായിരുന്നു. ബ്ലോക് പഞ്ചായത്ത് മെമ്പർ അനസ്യ രാമൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് സി ആർ എന്നിവർ ആശംസകളർപ്പിച്ചു
മെഡിക്കൽ ഓഫീസർ ഡോ ജൻസി എജെ പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്തംഗങ്ങൾ സംസാരിച്ചു.ശ്രുതി മോഹൻ ദാസ് കൃതജ്ഞത പറഞ്ഞു. യോഗ പരിശീലിക്കുന്നവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു യോഗഡാൻസ് , യോഗാസനങ്ങൾ തുടങ്ങിയവയുടെ അവതരണം നടന്നു. യോഗ ഇ ൻസ്ട്രക്ടർ പ്രീതി TD യോഗ അവതരണത്തിന് നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



