കര്‍ഷക വിപണി ആരംഭിച്ച് രാമപുരം - കര്‍ഷകര്‍ക്ക് ആശ്വാസം



രാമപുരം: രാമപുരം പഞ്ചായത്തിലെ കര്‍ഷകരുടെ കാര്‍ഷിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാര്‍ഷിക വിപണി ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും രാവിലെ 9 മണി മുതല്‍ റോസറി ഗ്രാമത്തിലെ സെന്റ് തോമസ് ഹാളില്‍ വച്ച് വിപണി നടക്കും. വിപണിയുടെ ആദ്യ ദിവസമായ ഇന്നലെ നിരവധി കര്‍ഷകര്‍ അവരുടെ കാര്‍ഷിക വിളകളുമായി വിപണിയിലെത്തി. പയര്‍, വെണ്ടക്ക, കോവക്ക, ഏത്തക്കുല, റംബുട്ടാന്‍ തുടങ്ങിയ പച്ചക്കറി, പഴം വിഭവങ്ങളും, മുയല്‍, ശുദ്ധജല മത്സ്യം, നാടന്‍ താറാവ്, കോഴി മുട്ടകള്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പനങ്ങള്‍ കര്‍ഷകര്‍ വില്‍ക്കുവാനായി എത്തിച്ചു. കൊണ്ടുവന്ന എല്ലാ വിളകളും വിറ്റ് തീര്‍ന്നു. 



കാര്‍ഷിക വിപണി ആരംഭിക്കുന്നത് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ഇവിടേയ്ക്ക് എത്തിയത്. വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ആദ്യ വില്‍പ്പന നടത്തിക്കൊണ്ട് നിര്‍വഹിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമിനി സിന്നി, സിബി തോമസ് കോയിപ്പിള്ളില്‍, ബിനോയി ജെയിംസ് ഊടുപുഴ, ജൈവ കര്‍ഷകന്‍ മധു ചൂരവേലില്‍, ജോണ്‍സണ്‍ നെല്ലുവേലില്‍, തിയോഡോഷ്യസ് എമ്മാനുവല്‍ ജൂലിയസ്, ജീമോന്‍ കാരാടിയില്‍, സജീവ് എന്‍.ആര്‍, അഗസ്റ്റിന്‍ തേവര്‍കുന്നേല്‍, മാര്‍ട്ടിന്‍ പാലത്തുങ്കല്‍, ജോസഫ് പുതിയിടത്തുചാലില്‍, ആന്റോ വെട്ടിക്കല്‍, വിശ്വന്‍ രാമപുരം, വക്കച്ചന്‍ മേച്ചേരില്‍, ജോണി തച്ചപ്പിള്ളില്‍, ബാബു വെങ്ങാലൂര്‍, ജോര്‍ജുകുട്ടി പാട്ടാനി, ബോസ്‌കോ തേവര്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0