വിജയികളെ അനുമോദിച്ചു



പാലാ: പുലിയന്നൂർ ഗായത്രി സെൻട്രൽ സ്കൂളിൽ2025-26 വർഷത്തെ മെറിറ്റ് അവാർഡു വിതരണവും, വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും  നടന്നു. സ്കൂൾ
 ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾക്ക് പ്രാർത്ഥനയോടെ തുടക്കമായി.
പ്രിൻസിപ്പൽ കാർത്തിക എസ്. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബി.വി.എൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. എസ്. ലളിതാംബിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു.




മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ഉദ്ഘാടന പ്രസംഗം നടത്തുകയും ചെയ്തു.ചടങ്ങിൽ സ്കൂൾ സെക്രട്ടറി സന്തോഷ് വി. പിള്ള മുഖ്യപ്രഭാഷണം നടത്തി.
 വിജയികൾക്കുള്ള അവാർഡ് വിതരണം ഡോ.ഡി. മാവൂത് നടത്തി. തുടർന്ന് വിശിഷ്ടാഥിതികളും അവാർഡ് വിതരണത്തിൽ പങ്കാളികളായി. 


ചടങ്ങിൽ കുമാരി ദേവികൃഷ്ണ ജി. എ. ഗാനമാലപിച്ചു. സ്കൂൾ അക്കാദമിക് ഡയറക്ടർ ഗീതാ ദേവി വർമ്മ, ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ക്ഷേമസമിതി പ്രസിഡന്റ് ആനന്ദകൃഷ്ണൻ എന്നിവർ ചടങ്ങിൽ വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിച്ചു.
അഡ്വ. ഷോൺ ജോർജ് ചടങ്ങിൽ സന്നിഹിതനായിരുന്നു. വിദ്യാർഥികളായ അഭിജിത്ത് എസ്., ഗൗതം കൃഷ്ണ, ഗൗതം എസ് എന്നിവർ മറുപടി പ്രസംഗം നടത്തി. അധ്യാപകരും, രക്ഷിതാക്കളും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
 കുമാരി ദേവിക എം. എസ്. നന്ദി പ്രകാശിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0