ഈരാറ്റുപേട്ടയിൽ കടയിലെത്തിയ സംഘം യുവാവിനെ മർദ്ദിച്ചു



പണിയായുധങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ യുവാവിനെ സാധനങ്ങൾ തിരിച്ചേൽപ്പിക്കാൻ എത്തിയവർ മർദ്ദിച്ചതായി പരാതി. ഈരാറ്റുപേട്ട  MGHSS സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാജേഷിന്റെ മകൻ അക്ഷയ്ക്കാണ് മർദ്ദനമേറ്റത്. 




കടയിൽ നിന്നും അലവാങ്കും തൂമ്പയും രണ്ടാഴ്ച മുമ്പാണ് സമീപവാസിയായ ഫഹീം വാടകയ്ക്ക് എടുത്തത്. ഇന്ന് തിരിച്ചെത്തിയപ്പോൾ 260 രൂപ വാടക ആയതായി അറിയിച്ചു. അലവാങ്ക് വളഞ്ഞ് നിലയിലായിരുന്നു. വാടക കൂടുതലാണെന്ന് പറഞ്ഞ് വാക്കേറ്റം ഉണ്ടാവുകയും ഫഹീമിന് ഒപ്പം എത്തിയ യുവാവ് അക്ഷയിനെ മർദ്ദിക്കുകയും ആയിരുന്നു. അക്ഷയുടെ മുഖത്തും നെഞ്ചിനും പരിക്കേറ്റു. 
 
പരിക്കേറ്റ അക്ഷയ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് നാളെ മൊഴി രേഖപ്പെടുത്തും. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0