പ്രൈവറ്റ് ബസ് സ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നിർദേശം




ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ വേഗത്തിലാക്കി നഗരസഭ. ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് സന്ദർശിച്ച നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസറിന് മുന്നിൽ യാത്രക്കാരും തൊഴിലാളികളും ഓട്ടോ-ബസ് ജീവനക്കാരും ഉയർത്തിക്കാട്ടിയ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടും ഗതാഗത തടസ്സവും പരിഹരിക്കാൻ നടപടി വേണമെന്നത്. 



തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ സുനിത എ.എസ്, ഓവർസിയർമാരായ വിമൽ, കൃഷ്ണ എന്നിവരെ സ്ഥലത്തുവിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട താഴ്ന്ന ഭാഗങ്ങൾ മെറ്റൽ വിരിച്ച് അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ നിർദേശം നൽകുകയുംചെയ്തു. 
പൊതുജനങ്ങളുടെ യാത്രാ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികളാണ് നഗരസഭ സ്വീകരിച്ചുവരുന്നതെന്ന് ചെയർപേഴ്സൻ അറിയിച്ചു. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0