തിടനാട്:- ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി സേവാ സംഘടനയായ സക്ഷമയുടെ കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിടനാട് പഞ്ചായത്തിൽ കിടപ്പുരോഗികൾക്കും ഗുരുതര ഭിന്നശേഷിക്കാർക്കുമായി ഡയപ്പർ സംസ്കരണത്തിന് ഇൻസിനറേറ്ററുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിടനാട് പഞ്ചായത്ത് സെക്രട്ടറി പി.പി മണിയപ്പന് നിവേദനം നൽകി. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് അനു സുബാഷ്, താലുക്ക് പ്രസിഡന്റ് ഇ.എസ് വിജയകുമാർ, തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്ധ്യാ ശിവകുമാർ, ശ്രീകാന്ത് എം എസ്, സീനാ വി.എസ്, ബെറ്റി ബെന്നി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



