മുസ്‌ലിം ഗേൾസ് സ്കൂളിലെ ആൺകുട്ടികൾക്ക് സൈക്കിളുകൾ നൽകി



ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് വെൽനസ് പദ്ധതിയുടെ രണ്ടാം ഘട്ടമായി പത്ത് സൈക്കിളുകൾ കൂടി സ്കൂൾ മാനേജ്മെൻറ് ആൺകുട്ടികൾക്ക് കൈമാറി. പുതിയ സൈക്കിളുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിനോയ് തോമസ് നിർവഹിച്ചു. ആരോഗ്യമുള്ള യുവതലമുറ, പരിസ്ഥിതി സൗഹൃദ ജീവിതം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് സൈക്കിൾ യാത്രകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.





കഴിഞ്ഞ അധ്യയന വർഷം പെൺകുട്ടികൾക്കായി സ്റ്റുഡൻറ് വെൽനസ് പദ്ധതിയുടെ ഭാഗമായി ഇരുപത് സൈക്കിളുകൾ വാങ്ങി നൽകിയിരുന്നു. സ്കൂൾ മാനേജർ എം കെ അൻസാരി, സ്കൂൾ പ്രിൻസിപ്പാൾ താഹിറ പി പി, ഹെഡ്മിസ്ട്രസ് എം.പി ലീന, എം.ഇ റ്റി ചെയർമാൻ പ്രൊഫ. എം കെ ഫരീദ്, കായികാധ്യാപിക ഷമീന ഫാസിൽ അധ്യാപകരായ കെ.എസ്. ശരീഫ്, ജയൻ പി ജി, എന്നിവർ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0