കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പിഎം ശ്രി പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച AEO ഓഫീസ് മാർച്ച് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്നതിന് വഴിയൊരുക്കുമെന്ന് കണ്ട് മുൻ ഇടതുപക്ഷ സർക്കാർ മരവിപ്പിച്ച പിഎംശ്രി പദ്ധതിയുമായി മുമ്പോട്ടുപോകാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം എന്നും,
തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തി വോട്ട് നേടാൻ പിഎംശ്രിയെ ഉപാധിയാക്കിയവർ പദ്ധതിയുമായി മുമ്പോട്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.
.നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളത്തിന് യാതൊരു ബാധ്യതയുമില്ല. സമഗ്രശിക്ഷ കേരളയ്ക്ക് ലഭിച്ച തുക പിഎം ശ്രി ഇനത്തിൽ ലഭിച്ചതാണെന്ന തെറ്റിദ്ധാരണ പരത്തി ജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ബോധപൂർവ ശ്രമം നടത്തുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ എസ് രാജു അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ് സ്വാഗതം പറഞ്ഞു.
സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ,AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ ശ്രീകുമാർ, പി എസ് ബാബു, മിനിമോൾ ബിജു, K I നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. പി പി രാധാകൃഷ്ണൻനായർ , സി എസ് സജി, കെ എസ് നൗഷാദ്, വി വി ജോസ് , ഓമന രമേശ്,വിനോദ് ജോസഫ്, എം എം മനാഫ്, പി കെ മോഹനൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



