പാലാ നാരായണൻ നായർ സ്ക്വയർ സ്ഥാപിക്കണം



പാലാ സിവിൽ സ്റേറഷനു മുന്നിലുള്ള നിർദ്ദിഷ്ട റൗണ്ടാന മഹാകവി പാലാ നാരായണൻ നായർ സ്ക്വയർ ആക്കണമെന്ന്
മഹാകവി പാലാനാരായണൻ നായരുടെ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാ സഹൃദയസമിതിയും പാലാസ്മാരക ലൈബ്രറി യും ചേർന്ന് നടത്തിയ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. 



ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം എൻ. ഡി. ശിവൻ ഉദ്ഘാടനം ചെയ്തു. രവിപുലിയന്നൂരിന്റ അദ്ധ്യക്ഷതയിൽ എഴുത്തുകാരി മീരാകൃഷ്ണ അനുസ്മരണ പ്രഭാഷണം നടത്തി. പി. ആർ. വേണുഗോപാൽ, ജി. ജയകൃഷ്ണൻ, ഡി. ശ്രീദേവി, ശിവദാസ്പുലിയന്നൂർ, പി. എസ് മധുസൂദനൻ, ജയനാരായണൻ, ജീജോതച്ചൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കവിയരങ്ങ് നടന്നു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0