പൂഞ്ഞാർ സ്റ്റേഡിയം പരിസരം വൃത്തിയാക്കി മാവിൻതൈ നട്ടു




ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂഞ്ഞാർ ന്യൂ സിറ്റിസൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും അതോടൊപ്പം വിപുലമായ ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഇന്ന് (ജൂൺ 5) 5 മണിക്ക് പൂഞ്ഞാർ സ്റ്റേഡിയത്തിന് സമീപം നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട 15അം വാർഡ് മെമ്പർ ശ്രീമതി. മണിക്കുട്ടി മാവിൻതൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.



.പ്രകൃതിസംരക്ഷണവും ഹരിതവൽക്കരണവും വരുംതലമുറയ്ക്കായി നമ്മൾ ചെയ്യേണ്ട ഏറ്റവും വലിയ കടമയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വാർഡ് മെമ്പർ ഓർമ്മിപ്പിച്ചു. ക്ലബ്ബിന്റെ ഈ മാതൃകാപരമായ പ്രവർത്തനത്തെ അവർ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
വൃക്ഷത്തൈ നടീലിനോടൊപ്പം തന്നെ പൂഞ്ഞാർ സ്റ്റേഡിയവും അതിന്റെ പരിസരപ്രദേശങ്ങളും ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. 



ന്യൂ സിറ്റിസൺ ക്ലബ്ബ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രദേശത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിലും ചടങ്ങിലും സജീവമായി പങ്കെടുത്തു. ഭാവിയിൽ പ്രകൃതിക്ക് തണലും തനിമയും നൽകുന്ന ഇത്തരം കൂടുതൽ ഹരിത-സാമൂഹിക സംരംഭങ്ങളുമായി ക്ലബ്ബ് മുന്നോട്ട് പോകുമെന്ന് ക്ലബ്ബിൻറെ ട്രഷറർ അനന്തു വേണുഗോപാൽ വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പി സി യും അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0