പാല, മീനച്ചിൽ താലൂക്കിന്റെ കീഴിൽ വരുന്ന പഞ്ചായത്തുകളിൽ സെൻസസ് വിവര ശേഖരണം നടത്തുന്നതിനുള്ള എന്യുമറേറ്റർമാരുടെയും, സൂപ്പർവൈസർമാരുടെയും പരിശീലന പരിപാടി പാല സെന്റ്റ് തോമസ് ബി.എഡ് കോളേജിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീ. വി.സി തങ്കച്ചൻ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. സെൻസസിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സെൽഫ് എന്യുമറേഷൻ ജൂൺ 16 മുതൽ പൊതുജനങ്ങൾക്ക് മൊബൈൽ ആപ്പിലൂടെ രേഖപ്പെടുത്താവുന്നതും, ഇങ്ങനെ സ്വയമേ പൊതുജനങ്ങൾ രേഖപ്പെടുത്തുന്നത് മൂലം ജൂലൈ 1 മുതൽ ഭവന സന്ദർശനം നടത്തുന്ന എന്യൂമറേറ്റർമാർക്ക് വിവരശേഖരണം കൃത്യതയോടു കൂടി ചെയ്യുന്നതിനും സമയം ലാഭിക്കുന്നതിനും ഇടയാകുമെന്ന് താലൂക്ക് സെൻസസ് ഓഫീസർ കൂടിയായ തഹസീൽദാർ ശ്രീ . രഞ്ജിത്ത് ജോർജ്ജ് യോഗത്തിൽ പറഞ്ഞു.
.ഇത്തവണത്തെ സെൻസസിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്താണ് നടപ്പിലാക്കുന്നത്. ആയതിനാൽ സെൽഫ് എന്യൂമറേഷൻ എല്ലാ പൊതുജനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. മീനച്ചിൽ താലൂക്കിൽ 700 ഓളം എന്യുമറേറ്റർമാരെയും, ആയതിന് ആവശ്യമുള്ള സൂപ്പർവൈസർമാരെയും നിയമിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മൂന്ന് ബാച്ചുകളായാണ് പരിശീലന പരിപാടി ക്രമീകരിച്ചിട്ടുള്ളത് .
ക്ലാസുകൾ എടുക്കുന്നത് പ്രത്യേകം പരിശീലിക്കപ്പെട്ട ട്രെയിനർമാരാണ്. യോഗത്തിൽ മീനച്ചിൽ തഹസിൽദാർ ശ്രീ. രഞ്ജിത്ത് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കൂടാതെ തഹസിൽദാർ (എൽ.ആർ) ശ്രീ. സുദീപ് പി, ഡെപ്യൂട്ടി തഹസിൽദാർമാർമാരായ ശ്രീ. റോഷൻ ജോർജ്ജ്, ശ്രീ. അനൂപ് പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



