കുര്യനാട്–ഉഴവൂർ റോഡിൽ പാറക്കുടി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പിതാവ് ഓടിച്ചിരുന്ന ഓട്ടോ റിക്ഷയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ച് മറിച്ചിട്ടത്. അപകടത്തെ തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന കുട്ടികൾക്ക് പരിക്കേൽക്കുകയായിരുന്നു.
കുര്യനാട് പാവയ്ക്കൽ എൽ.പി. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അനുരുദ്ധ് (10), സഹോദരിയും യു.കെ.ജി. വിദ്യാർത്ഥിനിയുമായ അനുരുദ്ര എന്നിവർക്കാണ് പരിക്കേറ്റത്. അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ കുട്ടികളെ ഉഴവൂർ ഗവൺമെന്റ് ആശുപത്രിയിലെത്തിക്കുകയും തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



