"കെ.എം.മാണി രാഷ്‌ട്രീയത്തിലെ കരുണ" പ്രകാശനം ചെയ്തു



കോട്ടയം : ദീപിക മുൻ റസിഡൻ്റ് എഡിറ്റർ ടി ദേവപ്രസാദ് രചിച്ച പുസ്തകം - കെ. എം മാണി രാഷ്രീയത്തിലെ കരുണ കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എം.പി. പ്രകാശനംചെയ്തു . സാഹിത്യകാരൻ ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകം ഏറ്റുവാങ്ങി . 
കേരള രാഷ്ട്രീയത്തെ സസൂക്ഷമം നിരീക്ഷിക്കുന്ന പത്രപ്രവർത്തകനായ ടി. ദേവ പ്രസാദിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ് ഈ പുസ്തകം എന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. 



കെ. എം. മാണിയുടെ തികച്ചും സ്വകാര്യ നിമിഷങ്ങൾ പോലും പ്രതിപാദിച്ചാണ് ഇതിലെ രചനയെന്നും അദ്ദേഹം പറഞ്ഞു . ടി ദേവപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി . 
മുൻ മന്ത്രി റോഷി അഗസ്റ്റിൻ , മുൻ ഗവ. ചീഫ് വിപ്പ് ഡോ . എൻ . ജയരാജ് , മുൻ എം.എൽഎമാരായ ഡോ. സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ , സെബാസ്റ്യൻ കുളത്തുങ്കൽ , പ്രമോദ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു .


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0