അഡാർട്ട് ക്ലബ് പ്രവർത്തനോദ്ഘാടനം.



പാലാ: അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമാണ് വളർന്ന് വരുന്നതെന്ന് പദയാത്രാ ഗാന്ധി പി. വി.രാജഗോപാൽ. സമൂഹത്തിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ അക്രമ വാസനകൾ വർദ്ധിച്ച് വരുന്നു.ലഹരി അതിനൊരു കാരണമാകുന്ന പശ്ചാത്തലത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടങ്ങൾ ഇനിയും ശക്തി പ്രാപിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡാർട്ട് ക്ലബ്ബിൻ്റെ 2026 - 27 വർഷ പ്രവർത്തനോദ്ഘാടനവും പാലാ അഡാർട്ടും ഗാന്ധി സെൻ്റർ പാലായും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന ഗാന്ധി ദർശൻ പഠന പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. 


അഡാർട്ട് ഡയറക്ടർ ഫാദർ ജയിംസ് പെരുന്നോലിൽ അധ്യക്ഷത വഹിച്ചു.സീനിയർ കൗൺസലർ ജോയ് കെ. മാത്യു, കെ. ജെ.എബ്രഹാം, വി. എം.അബ്ദുള്ള ഖാൻ, ഓ. ജെ.ജോസഫ്,കൗൺസലർമാരായ ലിബി അഗസ്റ്റിൻ, ലിജോ ജോസ്, റിച്ചു എസ്.കാപ്പൻ,സൗമ്യ ജോസ്,ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0