ബി ജെ പി പാലാ മുനിസിപ്പൽ കമ്മറ്റിയുടെ സംഘടനാതല പ്രവർത്തനങ്ങൾ എല്ലാ മേഖലയിലുമുള്ള ആളുകളിലേയ്ക്ക് എത്തിയ്ക്കുന്നതിന്റെ ഭാഗമായി ബൂത്ത് 152 (കവീക്കുന്ന് )ൽ ചേർന്നു. യോഗം ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.. കേരളത്തിന്റെ മുഖ്യമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് ഒരു ടോക്കൺ പ്രവിഷൻ മാത്രമാണ് എന്നും ബഡ്ജറ്റിലെ പൊള്ളയായ പ്രഖ്യാപനങ്ങൾ കേരളത്തിലെ ജനങ്ങളെ അവഹേളിയ്ക്കുന്നതിന് തുല്യമാണെന്നും സംസ്ഥാനത്തിന് ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കുന്നതിനുള്ള ഒരു പ്രോജക്ടുകളും ബഡ്ജറ്റിൽ ഇല്ലാ എന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷോൺ ജോർജ്ജ് പറഞ്ഞു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്: ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറുച്ചിയിൽ, ജനറൽ സെക്രട്ടറി സുനിൽ പഴവീട്, ബൂത്ത് പ്രസിഡന്റ് സോമൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



