ബെന്നി തോമസ് രാജിവെച്ചു



മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് മന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫ് സ്ഥാനം രാജിവെച്ചു. നിയമനം വലിയ വിവാദമായതോടെയാണ് നടപടി. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായാണ് ബെന്നി തോമസിനെ നിയമിച്ചത്. ഇത് ബന്ധുനിയമനം എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. 


പ്രതിപക്ഷത്തിരുന്നപ്പോഴുണ്ടായിരുന്ന യുഡിഎഫ് നിലപാട് ഭരണത്തിലെത്തിയപ്പോള്‍ വിഴുങ്ങിയോ എന്ന ചോദ്യവും ശക്തമായിരുന്നു. ബെന്നി തോമസ് തന്നെയാണ് തീരുമാനമെടുത്തത് എന്നാണ് വിവരം. ഡിസിസി അംഗം കൂടിയാണ് ബെന്നി. കണ്ണൂരിലെ പ്രമുഖ നേതാവാണ് ബെന്നി. കഴിഞ്ഞതവണ എല്‍ഡിഎഫ് സര്‍ക്കാരിനെ, ബന്ധുനിയമനത്തില്‍ ആക്ഷേപമുന്നയിച്ച യുഡിഎഫിനെ, തന്റെ നിയമനം പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് ബെന്നിയുടെ തീരുമാനം.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0