ഈരാറ്റുപേട്ട: സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസും ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ച "തൂഫാൻ 2026" ലഹരിവിരുദ്ധ സന്ദേശ റാലിയും ടാബ്ലോയും ശ്രദ്ധേയമായി.
ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിൽ നിന്ന് ആരംഭിച്ച റാലി അരുവിത്തുറ പള്ളിയുടെ മുൻവശം വഴി സെൻട്രൽ ജംഗ്ഷനിലെത്തി. തുടർന്ന് മുട്ടം ജംഗ്ഷൻ ചുറ്റി പുളിക്കൽ മാളിന്റെ മുൻവശത്ത് സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ബി.എഡ് കോളേജ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ. സിബി ജോസഫ് സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് ബി.എസ്. ലഹരിവിരുദ്ധ സന്ദേശം നൽകി.
ബി.എഡ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി റോസിലിറ്റ് മൈക്കിൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് നന്ദിപ്രസംഗം നടത്തി.
.വിദ്യാർത്ഥികൾ, അധ്യാപകർ, ജനമൈത്രി പോലീസ് പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ശക്തമായ സന്ദേശം സമൂഹത്തിന് നൽകാൻ പരിപാടിക്ക് സാധിച്ചതായി സംഘാടകർ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



