ലഹരിക്കെതിരെ പ്രോജക്ട് awake പദ്ധതിയുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ച്. ലഹരിക്കെതിരെ ഒരുമാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സജി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ഐ ഡി എ പാലാ ബ്രാഞ്ച് ചെയർമാൻ ഡോക്ടർ അമൽ ബേബി പ്രൊജക്റ്റ് വിവരണം നടത്തി.
.ഡോക്ടർ ജിയോ ടോം ചാൾസ്, ഡോക്ടർ ബിജോ കുര്യൻ, ഡോക്ടർ ജോസഫ് തോമസ്, ഡോക്ടർ അമൽ ബേബി, ഡോക്ടർ രഞ്ജിത്ത് ജോർജ്, അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



