റിവർ വ്യൂ റോഡ്. ആം ആദ്മി പാർട്ടിയുടെ സമരം ഇന്ന്




ഇരുകര തൊടാതെ റിവർവ്യൂ റോഡ്. നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചവരും പിന്നീട് ഭരണം കയ്യാളിയവരുമൊക്കെ കൈവിട്ട നിലയിലാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. പാലായുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട റിവർവ്യൂ റോഡ് ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് 47.5 കോടി മുടക്കി തുടക്കമിട്ട പദ്ധതി 8 വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പാലാ നിയോജക മണ്ഡലം കമ്മറ്റി ജൂൺ 8ാം തിയതി വൈകിട്ട് 4.00 മണിക്ക് RV പാർക്ക് ജംഗ്ഷനിൽ പ്രതിഷേധ യോഗവും റീത്ത് സമർപ്പിക്കലും സംഘടിപ്പിക്കും. മറ്റ് മുൻനിര രാഷ്ട്രീയപാർട്ടികൾ പ്രതികരിക്കാതെ മാറി നിൽക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0