പാലാ സെൻ്റ് തോമസ് കോളജിൽ മെഗാ യോഗ ദിനാഘോഷം




പാലാ: യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും പുതു തലമുറയെ ബോധവാൻമാരാക്കുക എന്ന ഉദ്ദേശ്യത്തോടെ പാലാ സെന്റ് തോമസ് കോളജിലെ എൻ എസ് എസ് എൻസിസി നേവൽ , ആർമി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും യോഗ പരിശീലനം ജീവിത ശൈലിയാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോളേജ് പ്രിൻസിപ്പൽ *പ്രൊഫസർ ഡോ. ടോജി തോമസ്* അധ്യക്ഷപ്രസംഗം ത്തിൽ 
അഭിപ്രായപ്പെട്ടു




ആന്തരിക സമാധാനത്തിനും ആരോഗ്യത്തിനും നല്ല മനുഷ്യരായി ജീവിക്കാനുമുള്ള ഒരു ജീവിത ക്രമമാണ് യോഗയെന്ന് ദേശീയ യോഗ മെഡലിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ *ഭാഗ്യലക്ഷ്മി ബാലകൃഷ്ണൻ* യോഗ ദിന സന്ദേശം നൽകി കൊണ്ട് അഭിപ്രായപ്പെട്ടു.

 പ്രസ്തുത യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ *റവ. ഡോ.സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ* 
 എൻസിസി നേവൽ വിംങ് യൂണിറ്റ് *ANO Sub Lt. Dr അനീഷ് സിറിയക്* , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ ആൻ്റോ മാത്യൂ എൻസിസി ആർമി വിങ് യൂണിറ്റ് *ANO ക്യാപ്റ്റൻ.ടോജോ ജോസഫ്* 
എൻസിസി കേഡറ്റുകളായ *CC ജയിൻ ടോമി, പി എം ബാസ്റ്റിൻ, ജോൺ സജി* എന്നിവർ യോഗയുടെ ഗുണങ്ങളെക്കുറിച്ചും യോഗ ഒരു ജീവിത ശൈലിയാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. 


യോഗ ദിനാഘോഷങ്ങളുടെ ഔപചാരിക ഉത്ഘാടനത്തിന് ശേഷം
ദേശീയ യോഗ മെഡലിസ്റ്റിറ്റ്‌ *ഭാഗ്യലക്ഷ്മി ബാലകൃഷ്ണൻ്റെ* നേതൃത്വത്തിൽ യോഗയുടെ ശാസ്ത്രീയമായ ഗുണങ്ങളെക്കുറിച്ച് ക്ലാസ്സും തുടർന്ന് യോഗ പരിശീലനവും നൽകി.

ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും മാനസിക സംഘർഷം കുറക്കാനും ഏകാഗ്രതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കാനും സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിനും യോഗാ പരിശീലനം വിദ്യാർത്ഥികളെ ഏറെ സഹായിക്കുന്നു എന്ന സന്ദേശം പൊതു സമൂഹമായി പങ്കുവയ്ക്കാനും യോഗ ദിന പരിപാടികൾ സഹായിച്ചു.  

കോളജിലെ അധ്യാപകരുടെയും എൻസിസി കേഡറ്റുകളുടെയും എൻ എസ് എസ് അംഗങ്ങളുടെയും കോളജിലെ 400 -ൽ അധികം വിദ്യാർത്ഥികളുടെയും
 സജീവമായ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0