കിടങ്ങൂർ ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗിന്റെ IQAC, NSS യൂണിറ്റുകളുടെ നേതൃത്വത്തിലും ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയും ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. Pala general ആശുപത്രി ഒ.പി.ഡി. വിഭാഗത്തിൽ നടന്ന ചടങ്ങ് RMO ഡോ. Rajeesh ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രക്തദാനത്തിന്റെ പ്രാധാന്യവും ജീവൻ രക്ഷിക്കുന്നതിൽ അതിന്റെ നിർണായക പങ്കും അദ്ദേഹം വിശദീകരിച്ചു.
Deputy nursing superintendent mrs.sheena george ആശംസകൾ അർപ്പിച്ചു. ബി.എസ്.സി നഴ്‌സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾ രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണ സ്കിറ്റ് അവതരിപ്പിച്ചു. സ്വാഗതം jerit joseph നന്ദി Athulya mohan രേഖപ്പെടുത്തി.
“One Drop of Humanity, Give Blood, Save Lives” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് നടന്ന പരിപാടി രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കുന്നതിന് സഹായകമായി. ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നഴ്‌സിംഗിലെ NSS യൂണിറ്റ് സമൂഹസേവന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



