പി എം ശ്രീ പദ്ധതി ഉപേക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണം: കേരള മുസ് ലിം ജമാഅത്ത്



 ഈരാറ്റുപേട്ട: ഏറെ വിവാദം സൃഷ്ടിക്കുകയും നിലവിലെ സർക്കാർ പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ പദ്ധതിയെ നിഷിധമായി വിമർശിക്കുകയും, തങ്ങൾ അധികാരത്തിലെത്തിയാൽ നടപ്പിലാക്കില്ല എന്നു പറയുകയും ചെയ്‌ത പി എം ശ്രീ പദ്ധതിയെ അധികാരത്തിൽ എത്തിയശേഷം നടപ്പിലാക്കാൻ ശ്രമിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വെല്ലുവിളി ആണെന്നും സർക്കാർ അടിയന്തരമായി പദ്ധതി ഉപേക്ഷിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ല റീസ്റ്റോറ ആവശ്യപ്പെട്ടു.  "കുല്ലുക്കും റാഇൻ" ,"സംഘാടനം"എന്നീ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ ആപ്പാഞ്ചിറയും, ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാരും പ്രബന്ധം അവതരിപ്പിച്ചു . 



സംഘപരിവാർ അജണ്ടകൾ കടത്താൻ ശ്രമിക്കുന്ന പദ്ധതിയാണ് പി എം ശ്രീ .
നമ്മുടെ രാഷ്ട്ര സങ്കൽപത്തിന് എതിരാകുന്നതും കേന്ദ്രം നിർദ്ദേശിക്കുന്നതുമായ ഏതു പദ്ധതികളും ഏറ്റെടുക്കില്ലെന്ന് പറയാനുള്ള ആർജ്ജവം സർക്കാരിന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത സെന്റിനറി ജൂബിലി കർമ്മപദ്ധതിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ നടന്ന "റീസ്റ്റോറ 2026" ൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം സർക്കാർ നോട് ആവശ്യപ്പെട്ടത്. ജില്ലാ ഉപാധ്യക്ഷൻ എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു.


പിടി നാസർ ഹാജി , എം എ ഷാജി നീലിമംഗലം,അൻവർ മദനി, ഷംസുദ്ദീൻ മദനി, പി എം അനസ് മദനി, ബദ്റുദ്ദീൻ കരിപ്പാടം , നിസാറുദ്ദീൻ തിരുവാതിക്കൽ, എം എം നവാസ്, സൈനുദ്ദീൻ മുസ്‌ലിയാർ, , സഅദ് അൽ ഖാസിമി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിഎസ് നൗഷാദ് ഹാജി പറപ്പള്ളി ആമുഖപ്രഭാഷണവും മുഹമ്മദലി മുസ്ലിയാർ കുമളി നന്ദി പ്രമേയവും അവതരിപ്പിച്ചു യോഗത്തിൽ സമസ്ത സെന്റിനറി നിധി പി.ടി നാസർ ഹാജി മുഹമ്മദലി മുസ്ലിയാർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. നിർദ്ധന രോഗികൾക്കുള്ള അടിയന്തിര സഹായം വിതരണം ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0