മാണി സി. കാപ്പനും, അഡ്വ. സെബാസ്റ്റ്യൻ എം.ജെ.യ്ക്കും സ്വീകരണം നൽകി



തലപ്പലം പഞ്ചായത്തിന്റെയും പ്ലാശനാൽ പൗരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ എംഎൽഎമാരായ മാണി സി. കാപ്പനും, അഡ്വ. സെബാസ്റ്റ്യൻ എം.ജെ.യ്ക്കും സ്വീകരണം നൽകി. തലപ്പലം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി അധ്യക്ഷത വഹിച്ചു.മാണി സി. കാപ്പൻ MLA യോഗം ഉദ്ഘാടനം ചെയ്യുതു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം. ജെ. മുഖ്യപ്രഭാഷണം നടത്തി.





എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും റാങ്ക് കരസ്ഥമാക്കി വരെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡണ്ട് ജോയി ജോസഫ് സ്വാഗതമാശംസിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്കറിയ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ പ്രേംജി ആർ, ആൻ മരിയ അമൽ, ജോഷി ജോഷ്വാ, പ്ലാശനല്‍ സെൻമേരിസ് ചർച്ച് വികാരി ഫാദർ മാത്യു പുല്ലുകാലായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0