ബൈജുവിനെ ഉൾപ്പെടുത്തണം. വീണ്ടും കത്തു നൽകി കേരള കോൺഗ്രസ് എം



പാലാ ജനറൽ ആശുപത്രി വികസന സമിതിയിൽ കേരള കോൺഗ്രസ് പ്രതിനിധിയെ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പാർട്ടി വീണ്ടും നഗരസഭയ്ക്ക് കത്ത് നൽകി. ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യുമാണ് നഗരസഭാ സെക്രട്ടറിക്കും ചെയർപേഴ്സനും ഇത് സംബന്ധിച്ച് നൽകിയത്. നിയമസഭയിൽ അംഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾക്ക് മാത്രമേ കമ്മിറ്റിയിൽ അംഗത്വം നൽകാൻ ആകൂ എന്ന് പറഞ്ഞാണ് മുൻ നഗരസഭ അംഗവും നിലവിലെ കൗൺസിലർജി ബൈജുവിന്റെ ഭർത്താവുമായ  ബൈജുവിനെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. 



എന്നാൽ നഗരസഭയുടെ ചട്ടങ്ങളിൽ കാലാകാലങ്ങളിൽ സർക്കാർ നിർദേശിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഉൾപ്പെടുത്തലുകൾ ഉണ്ടാകാമെന്ന് ചേർത്തിട്ടുണ്ട്. 2017ലെ ഉത്തരവുപ്രകാരം നഗരസഭ കൗൺസിലിൽ അംഗങ്ങളുള്ള എല്ലാ പാർട്ടികൾക്കും നോമിനികളെ നിർദ്ദേശിക്കാം. ഇത് പ്രകാരം ബൈജുവിനെ ആശുപത്രി വികസന സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമതും കത്ത് നൽകിയത്.

 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0