ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ പാമ്പ്




ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടിയ സംഭവം നാട്ടുകാരിൽ ആശങ്ക പരത്തി. പുറമേരി സ്വദേശി അൻഫസിന്റെ സ്‌കൂട്ടറിനുള്ളിലായിരുന്നു പാമ്പ് കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാലപ്പുറത്തുള്ള ബന്ധുവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 



നാദാപുരം പൊലീസ് സ്റ്റേഷനു സമീപം എത്തിയപ്പോൾ സ്‌കൂട്ടറിന്റെ മിറർ ഭാഗത്തുനിന്ന് എന്തോ ഒന്ന് കൈയിലേക്ക് ഇഴഞ്ഞുകയറുന്നതായി അൻഫസിന് അനുഭവപ്പെട്ടു. സംശയം തോന്നിയതോടെ വാഹനം ഉടൻ നിർത്തി സമീപത്തെ മെക്കാനിക്കിനെ വിളിച്ചുവരുത്തി.

തുടർന്ന് സ്‌കൂട്ടറിന്റെ മുൻഭാഗം അഴിച്ച് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവത്തിൽ പരിഭ്രാന്തനായ അൻഫസ് ഉടൻ ആശുപത്രിയിലെത്തി പരിശോധന നടത്തി. പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0