സക്ഷമ ഭിന്നശേഷി സംഗമം നടത്തി



പാലാ:ആസ്വാദകരിൽ വിസ്മയമൊരുക്കി ഭിന്നശേഷി പ്രതിഭാസംഗമം. ഭക്ത സൂർദാസ് ജയന്തിയോടനുബന്ധിച്ചു ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമത വികാസ് മണ്ഡൽ (സക്ഷമ ) ജില്ല സമിതിയുടെ നേതൃത്വത്തിൽ കടപ്പാട്ടൂർ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിപ്രതിഭ സംഗമം 'മാജിക് ടച്ച് ' ആസ്വാദകർക്ക് വ്യത്യസ്ത അനുഭവമായി. പാലാ ശ്രീരാമകൃഷ്ണമഠം അധ്യക്ഷൻ സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമം ഉദ്ഘാടനം ചെയ്തു. 


ഭിന്നശേഷിയുള്ളവരെ പാർശ്വ വൽക്കരിക്കാതെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരണം. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അക്ഷീണം പരിശ്രമിക്കുന്ന സക്ഷമ എന്ന സംഘടന കൂരിരുട്ടിലെ മൺചിരാതാ ണെന്ന് സ്വാമി വീതസംഗാനന്ദ അഭിപ്രായപ്പെട്ടു. പരിപാടിയിൽ അഡ്വ. ഷോൺ ജോർജ്, അഡ്വ. എസ്. ജയസൂര്യൻ, സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. ശ്രീജിത്ത്‌, ജില്ലാ പ്രസിഡന്റ്‌ കെ.ജയരാജ്‌, സെക്രട്ടറി സ്വപ്ന ശ്രീരാജ്, മനോജ്‌ എം, അനു സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.ടോജൻ സിറിയക് ഐപിഎസ് സമ്മാനദാനം നിർവഹിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0