സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു



കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയത്തിൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭ കുടുംബശ്രീ   ബാലസഭ അംഗങ്ങൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള കുട്ടികൾ  ക്യാമ്പിൽ പങ്കെടുത്തു. പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ക്യാമ്പിൻ്റെ ഉത്ഘാടനം പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഉത്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സതി ശശികുമാർ അധ്യക്ഷത വഹിച്ചു.


 അമ്പിളി രവി ക്ലാസ് നയിച്ചു ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രജിത പ്രകാശ് , സിഡി എസ് വൈസ് ചെയർപേഴ്സൺ ലീലാമണി ഗിരീഷ് , മിനി രവി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ സർവതോമുഖ വികസനം ലക്ഷ്യമാക്കി കലാപരിപാടികൾ, വ്യക്തിത്വ വികസന ക്ലാസുകൾ, കായിക വിനോദങ്ങൾ, ചിത്രരചന, നൃത്ത-സംഗീത പരിശീലനം എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
 കുട്ടികളിലെ നേതൃപാടവവും സാമൂഹിക ബോധവും വളർത്തുന്നതിനുള്ള മികച്ച വേദിയാണ് ബാലസഭ . പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശുചിത്വം, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ക്ലാസുകളും നടത്തും ക്യാമ്പ് ശനിയാഴ്ച സമാപിയ്ക്കും. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0