രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബ് രാമപുരത്ത് സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പും നടത്തി

 

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബും അങ്കമാലി ലിറ്റിൽ ഫ്ലവർ  ആശുപത്രിയും ചേർന്ന്  സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും രാമപുരം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഹാളിൽ വച്ച്  നടത്തപ്പെട്ടു.

ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ കേണൽ കെ എൻ വി ആചാരി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ക്യാമ്പിന്റെ ഉദ്ഘാടനം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.




ഐ കെയർ കമ്മിറ്റി ചെയർമാൻ ലയൺ ബി സി ലാൽ,  ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഡോക്ടർ ആതിര, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റർ മനോജ് ടി.എൻ, ഐപിപി മനോജ് കുമാർ കെ, ക്ലബ് സെക്രട്ടറി രമേശ് ആർ, പ്രോഗ്രാം കമ്മിറ്റി മെമ്പർമാരായ മധു എസ് വി, മനോജ് കുമാർ മുരളീശ്വരൻ, രശ്മി രമേശ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്തവരിൽ നിന്നും തിമിര ശസ്ത്രക്രിയ ആവശ്യമായ നാല്പതോളം പേർക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ സൗജന്യ ശസ്ത്രക്രിയ നടത്തും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0