ചക്ക സംഭരണത്തിന് തുടക്കമായി.

 

പാലാ രൂപതയുടെ കാർഷികമുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ടു ചെയ്യുന്ന പാലാ സാൻതോം ഫുഡ് ഫാക്ടറിയിലേക്കുള്ള ചക്ക സംഭരണത്തിന് പൂവത്തോട് തുടക്കമായി. വരിക്ക, കൂഴ ഇനങ്ങളിൽ പെട്ട ചക്കകളാണ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നത്. 


പൂവത്തോട് നടക്കുന്ന ചക്ക സംഭരണത്തിൻ്റെ ഉദ്ഘാടനം പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി നിർവ്വഹിച്ചു. ഡയറക്ടർ ബോർഡംഗം പി.വി ജോർജ്‌ പുരയിടം , ജയിംസ് തുടിപ്പാറ , അവിരാച്ചൻ കളപ്പുരയ്ക്കൽ, സണ്ണി ഞായർകുളം, ജോസ് കാക്കാനി ,സെബിൽ കൊട്ടാരത്തൂങ്കുഴി, ബോസ് തെങ്ങുംപള്ളിക്കുന്നേൽ, 


ബാബു വരിക്കമാക്കൽ എന്നിവർ നേതൃത്വം കൊടുത്തു. തങ്ങളുടെ പ്ലാവിൽ നിന്നുള്ള ചക്ക ന്യായവിലയിൽ ഫുഡ് ഫാക്ടറിയിലേക്ക് നൽകാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447601428.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0