ഈരാറ്റുപേട്ടയിൽ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു



ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിലും ആരോഗ്യ വിഭാഗം കർശന പരിശോധന ആരംഭിച്ചു. ഇന്നലെ ആരംഭിച്ച മിന്നൽ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. 


ഹോട്ടലുകൾ, ബേക്കറികൾ, ആഹാര പദാർഥങ്ങൾ നിർമിക്കുന്ന കേന്ദ്രങ്ങൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.



ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും പിഴ ഈടാക്കുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം സൂപ്രണ്ട് ടി. രാജൻ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0