പൊതുസ്മശാനവും പരിസരവും ക്ലീൻ ചെയ്തു



മേലുകാവ് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെയും ജീവനക്കാരുടെയും തൊഴിലുറപ്പ് അംഗങ്ങളുടെയും നേതൃത്വത്തിൽ പഞ്ചായത്ത്‌ വക പൊതുസ്മശാനവും പരിസരവും ക്ലീൻ ചെയ്തു മനോഹരമാക്കി. മേലുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിൻസി റ്റോമിയുടെ നേതൃത്വത്തിൽ നടന്ന ക്ലീനിങ് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോയി സ്‌കറിയ ഉദ്ഘാടനം ചെയ്തു. 


പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ക്രിസ്റ്റിൻ ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ സുനിൽ ഐസക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാമോൾ ജോസഫ്, മെമ്പർമാരായ മേഴ്‌സി സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണാണ്ടസ്, ഷൈനി ബേബി, അന്നമ്മ ജോസഫ്, 



അഞ്ജു റോബിൻ, ജെറ്റോ ജോസ്, അലക്സ്‌ ജോസഫ്, സെക്രട്ടറി രതീഷ്, അസി. സെക്രട്ടറി പോൾ ബേബി, മറ്റു പഞ്ചായത്ത്‌ ജീവനക്കാർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ ക്ലീനിങ്ങിൽ പങ്കെടുത്തു. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീ റോയി തോമസ് കടപ്ലാക്കൽ രുചികരമായ ഭക്ഷണം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0