ബിജെപി പാലാ മണ്ഡലം നേതൃയോഗം



ബിജെ പി പാലാ മണ്ഡലം നേതൃയോഗം ഓഫിസിൽ ചേർന്നു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി അനീഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സാംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ N K ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി പി. ആർ മുരളിധരൻ അവതരിപ്പിച്ച പ്രമേയം മനോജ് മാഞ്ചേരി പിന്തുണച്ചു. 


മഴക്കാല പുർവ്വ ശുചീകരണം ഊർജ്ജിത മാക്കണമെന്നും വാർഡ് തല ഫണ്ട് വിനയോഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കി വഴി വക്കിലെ കാട് നീക്കം ചെയ്യാനും റബ്ബർ, കൈത തോട്ടങ്ങളിലെ കൊതുകു നശീകരണം നടപ്പിലാക്കണം എന്നും പ്രമേയം ആവശ്യപ്പെട്ടു. യോഗത്തിൽ സുമിത് ജോർജ്, ബിനിഷ് ചൂണ്ടച്ചേരി, പ്രെഫ. ബി വിജയകുമാർ, രഞ്ജിത്ത് ജി മീനഭവൻ, ജയാ രാജു തുടങ്ങിയവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0