രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചു



രാമപുരത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. വൈകിട്ട് മൂന്നരയോടെയാണ് അപകടം. രാമപുരം പാലാ റോഡില്‍ ബോയ്‌സ് സ്‌കൂളിന് സമീപമാണ് അപകടം. ബസും ലോറിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇരു വാഹന ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്കേറ്റു. യാത്രക്കാരില്‍ ചിലർക്കും ചെറിയ പരിക്കുകളുണ്ട്. രാമപുരം പോലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിലരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0