സന്മനസ് ജോര്‍ജ് അന്തരിച്ചു



പാലായിലെ ജീവകാരണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന സന്മനസ് ജോര്‍ജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാലാ തെക്കെക്കര മുണ്ടയ്ക്കല്‍ വീട്ടില്‍ ജോര്‍ജ് സന്മനസ് കൂട്ടായ്മ എന്ന സേവന പ്രസ്ഥാനത്തിലൂടെയാണ് സന്‍മനസ് ജോര്‍ജ്ജ് എന്നറിയപ്പെട്ട് തുടങ്ങിയത്. രോഗികള്‍ക്കും ദുരിതമനുവിക്കുന്നവര്‍ക്കും സഹായങ്ങളെത്തിച്ചു നല്‍കിയിരുന്ന ജോര്‍ജ്ജ് കാരുണ്യത്തിന്റെ മുഖമായി മാറിയിരുന്നു. കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്നതിലും പാവപ്പെട്ടവര്‍ക്ക് അരിയും വസ്ത്രങ്ങളുമെല്ലാം വിതരണം ചെയ്യുന്നതിനും നേതൃത്വം നല്‍കിയിരുന്നു . കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സന്മനസ് ജോര്‍ജ് നടത്തിയിരുന്ന നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങള്‍ രോഗദുരിതങ്ങള്‍ അനുഭവിച്ചിരുന്ന നിരവധിയാളുകള്‍ക്കാണ് ആശ്വാസം പകര്‍ന്നു നല്‍കിയിരുന്നത്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0