അന്തിമ പോളിംഗ് ശതമാനം ഉടന്‍ പുറത്തുവിടും. തെര.കമ്മീഷന്‍



കേരളത്തില്‍ പോളിംഗ് കണക്ക് വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വരണാധികാരികള്‍ കണക്കുകള്‍ ക്രോഡീകരിച്ച് പൂര്‍ത്തിയാക്കിയ ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.  കണക്കുകള്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 



പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവിടാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ അപ്ലോഡ് ചെയ്യണം. കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും, ഇത് ഒഴിവാക്കാന്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷനേതാവ് കത്തയച്ചിട്ടുമുണ്ട്. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0