പാലാ ഇടനാട് ഇടമന വേദിക് സെന്ററില്‍ നവചണ്ഡികാ യാഗം ഏപില്‍ 9,10 തീയതികളില്‍




പാലാ: നാടിന്റെ നന്മയ്ക്കായി പാലാ ഇടമന വേദിക് സെന്ററിന്റെ നേതൃത്വത്തില്‍ ഇടനാട് ഇടമന വേദിക് സെന്ററില്‍ ഏറെ വിശിഷ്ടമായ നവചണ്ഡികാ യാഗം ഏപ്രില്‍ 9,10 തീയതികളിലായി നടക്കും.രണ്ട് ദിവസങ്ങളിലായി മീനച്ചില്‍ താലൂക്കില്‍ ആദ്യമായി നടക്കുന്ന നവചണ്ഡികാ യാഗത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്രഅഡികയാണെന്നതും ഏറെ ശ്രദ്ധേയമാണ്. 9ന് വൈകിട്ട് 5.15ന് ആചാര്യസ്വീകരണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.തുടര്‍ന്ന് മഹാസങ്കല്‍പ്പ ഗണപതിപൂജ.ദീപാരാധന,ചണ്ഡികാ പാരായണം,കുമാരീപൂജ,സുവാസിനീപൂജ, കഷായനിവേദ്യം,ദീപാരാധന,കഷായതീര്‍ഥവിതരണം.രാത്രി 8.30ന് പ്രസാദമൂട്ട്.



രണ്ടാംദിവസമായ ഏപ്രില്‍ 10നാണ് വിശിഷ്ടമായ ചണ്ഡികാ യാഗം നടക്കുന്നത്.രാവിലെ 8.30ന് ഗണപതിപൂജ,കലശപൂജ,ദീപാരാധന തുടര്‍ന്ന് നവചണ്ഡികാ യാഗം ആരംഭം.11.30ന് മഹാപൂര്‍ണ്ണാഹൂതി,പട്ടുസാരി സമര്‍പ്പണം,ദീപാരാധന എന്നിവയോടെ യാഗം അവസാനിക്കും.തുടര്‍ന്ന് 12.30ന് തീര്‍ഥപ്രസാദം വിതരണം, പ്രസാദമൂട്ട് എന്നിവ നടക്കും. നാടിന്റെയും നാട്ടാരുടേയും അഭിവൃദ്ധിയേയും ഐശ്വര്യത്തെയും യശ:സിനെയും കരുതി നടത്തുന്ന യാഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് ഇടമന വേദിക് സെന്റര്‍ മുഖ്യകാര്യദര്‍ശി ജിഷ്ണുവാസുദേവന്‍ നമ്പൂതിരി പത്രസമ്മേളനത്തില്‍ അറിയിച്ചു.



ദേവീമാഹാത്മ്യത്തിലെ മാര്‍ക്കണ്ഡേയ പുരാണത്തെ അടിസ്ഥാനമാക്കിയുള്ള മന്ത്രങ്ങളാണ് നവചണ്ഡികാ യാഗത്തില്‍ ഉള്‍പ്പെടുന്നത്. മുപ്പത്തി മുക്കോടി ദേവതകളുടേയും ശക്തിയുള്ള ചണ്്ഡികാ ദുര്‍ഗാ പരമേശ്വരിയുടെ 700 മന്ത്രങ്ങള്‍ 10 ജപം നടത്തി ഹോമിക്കുകയാണ് ചെയ്യുന്നത്. 9-ാം തീയതി ആദ്യദിവസം കുമാരീപൂജ, മംഗല്യസ്തീകളെ ഉള്‍പ്പെടുത്തി നടക്കുന്ന സുവാസിനിപൂജ എന്നിവയൊക്കെ ഏറെ വിശിഷ്ടമാണ്. രണ്ട് ദിവസങ്ങളിലും യാഗത്തില്‍ സംബന്ധിക്കുന്നതിനും എല്ലാവര്‍ക്കും കുങ്കുമാര്‍ച്ചന സൗജന്യമായി നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0