വൈദ്യുതി ഉപഭോഗം കുതിക്കുന്നു



സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഇതോടൊപ്പം വൈദ്യുതി ഉപഭോഗവും കൂടുകയാണ്. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില് ഇന്നലെ ഇത് 115 ദശലക്ഷം യൂണിറ്റായിരുന്നു. കനത്തചൂടില്‍ കേരളം ഇരുട്ടിലാകുമോ എന്ന ആശങ്കയും ശക്തമാണ്. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യാന്‍ പതിനഞ്ച് മിനിട്ട് മുതല്‍ 20 മിനിട്ട് വരെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാണ് കെഎസ്ഇബി നേരിടുന്നത്.



അണക്കെട്ടുകളിലെ ജലനിരപ്പും താഴുകയാണ്. അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കൂടുതല്‍ വിലയ്ക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങുക എന്നതാണ് ഇനി പോംവഴി. ഇത് കറന്റ് ബില്ല് കൂട്ടുമോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളും ബാക്കിയാണ്. ഇന്നോ നാളെയോ ആയി പ്രതിസന്ധി പരിഹരിക്കാനാകും എന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. 



കടുത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ആവശ്യം വര്‍ധിച്ചതോടെ ദേശീയ തലത്തില്‍ വൈദ്യുതി വാങ്ങുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ അര മണിക്കൂര്‍ പ്രഖ്യാപിത ലോഡ് ഷെഡിംഗിലേക്ക് സംസ്ഥാനം നീങ്ങുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മുന്നറിയിപ്പില്ലാത്ത പവര്‍ക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും പ്രതിഷേധവും ഉയരുന്നുണ്ട്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0