വാഹനാപകടത്തിൽ യുവാവ് മരിച്ചു



രാമപുരത്തിന് സമീപം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്. പുലർച്ചെ 1 മണിയോടെയായിരുന്നു അപകടം നടന്നത്. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം ഉയരുന്നത്. 


അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ റോഡിന് അടിഭാഗത്തുള്ള വീട്ടുമുറ്റത്തേക്ക് ആണ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0