എബി ജെ ജോസിന് ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം



പിറവം: കേരളപ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരത്തിന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അർഹനായി. ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് എബി ജെ ജോസ് വഹിച്ച നിസ്വാർത്ഥമായ സേവനങ്ങളെയും സാമൂഹ്യ പ്രതിബദ്ധതയും മുൻനിർത്തിയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അറിയിച്ചു. 



മെയ് 1ന് രാവിലെ 8ന് പാലാ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.

സംഗമം പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്യും. പ്രശാന്ത് പ്രഹ്ളാദ് അധ്യക്ഷത വഹിക്കും. തോമസ് ജോസഫ്, തോമസ് താളനാനി, ജെയിംസ് കുറ്റികോട്ടയിൽ, അഡ്വ സി കെ തോമസ്, പാലാ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു വരിക്കയാനി, കൗൺസിലർ സിജി ടോണി, റെജി വീരമന, നിജി ബിജു തുടങ്ങിയവർ പ്രസംഗിക്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0