കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി



പാലാ കൊട്ടാരമറ്റത്ത് ആഴമേറിയ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ കൊട്ടാരമറ്റം താമരക്കാട്ട് ജോര്‍ജിന്റെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് തൊഴിലാളി കയറിവരാനാകാതെ കിണറ്റില്‍ കുടുങ്ങിയത്.  വിവരമറിഞ്ഞ് എത്തിയ നഗരസഭ കൗണ്‍സിലര്‍ ബിജു മാത്യു ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി കുടുങ്ങിയ തൊഴിലാളിയെ വല ഉപയോഗിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0